
ബോളിവുഡ് നടി മാധുരി ദീക്ഷിതിന് അന്‍പത്തിയൊന്ന് വയസ്സുണ്ടെങ്കിലും ഇപ്പോഴും സിനിമ ലോകത്തെ ഇളക്കി മറിക്കുന്ന താരസുന്ദരിയാണ്. അതുകൊണ്ട് തന്നെ താരത്തിന്റയെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
വളരെ നിഷ്ഠയുള്ള വര്‍ക്കൌട്ടാണ് മാധുരി ചെയ്തുവരുന്നത്. മാധുരി തന്റെ ശരീരഭാരം കുറയ്ക്കുന്നത് നൃത്തം ചെയ്ത് കൊണ്ടാണ്. ‘കഥക്ക് ‘ മുടങ്ങാതെ പരിശീലിക്കുന്ന താരമാണ് മാധുരി. ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നത് നൃത്തതിലൂടെയാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. വീടുകളില്‍ കൃഷിചെയ്യുന്ന പച്ചക്കറികളാണ് താരം കഴിക്കുന്നത്. വൈറ്റമിനുകളും മിനറലുകളും അടങ്ങിയ വെജ് ഡയറ്റാണ് താരം പിന്തുടരുന്നത്. കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിച്ചിരിക്കുമെന്നും മാധുരി പറയുന്നു.
Post Your Comments