മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് ദിലീപ്. ആ കാലത്ത് തന്നെ ലാല്‍ ജോസുമായി ദിലീപിന് സൗഹൃദം ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ ബലത്തില്‍ ഇരുവരും ഒന്നിച്ച സിനിമകളും സൂപ്പര്‍ ഹിറ്റുകളായി മാറുന്ന കാഴ്ചയാണ് കണ്ടത്. തന്റെ ആദ്യ സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് ദിലീപിനെ ആയിരുന്നെന്ന് പറയുകയാണ് ലാല്‍ ജോസിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇതിനെ കുറിച്ച് പറഞ്ഞത്.
‘മമ്മൂക്ക നായകനായാല്‍ നിന്റെ ലെവല്‍ തന്നെ മാറില്ലേ എന്നും അത് എനിക്കും ഗുണമാകില്ലേ എന്നുമായിരുന്നു ദിലീപ് ചോദിച്ചത്. അങ്ങനെയാണ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നത്’. മീശമാധവനാണ് സാമ്പത്തികമായി തന്നെ ഏറെ സഹായിച്ചതെങ്കിലും സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ചാന്ത്‌പൊട്ട് ആയിരുന്നു.
ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസ് കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാന്‍ കഴിഞ്ഞത്. ഞാന്‍ സംവിധായകനാവുന്നതിന് മുന്‍പ് നാദിര്‍ഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാന്‍ ബെന്നിയെ കണ്ടു. കഥ വേറെ ആര്‍ക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബജറ്റില്‍ ചെയ്യാമെന്നും ബെന്നിയോട് ഞാന്‍ പറഞ്ഞു. എട്ട് വര്‍ഷത്തോളം ആ കഥയുമായി ബെന്നി പി നായരമ്പലം എനിക്ക് വേണ്ടി കാത്ത് നിന്നു. ആ സിനിമ കഴിഞ്ഞാണ് എന്‍രെ ഏറ്റവും മികച്ച ചിത്രങ്ങള്‍ സംഭവിക്കുന്നത്.
Post Your Comments