സംഗീത പ്രേമികളുടെ ഇഷ്‌ട ഗായികയാണ് കെഎസ് ചിത്ര. ചെറിയ പ്രായത്തിൽ തന്നെ സംഗീതം ആരംഭിച്ച ചിത്ര മുൻനിര സംഗീത സംവിധായകർക്കൊപ്പമെല്ലാം വർക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ചിത്ര ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംഗീത സംവിധായകൻ രവീന്ദ്രൻ മഷിനെ കുറിച്ചുളള ചിത്രയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ വെച്ചാണ് ആദ്യമായി രവീന്ദ്രൻ മാഷിനെ പരിചയപ്പടുന്നത്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ പാടാനായി വിളിച്ചതായിരുന്നു എന്നെ സ്റ്റുഡിയോയിലേക്ക്. ദസേട്ടനോടൊപ്പം പാടുന്ന കുട്ടി എന്ന പരിഗണനയിലാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ തനിയ്ക്ക് അവസരം നൽകുന്നത്. ദസേട്ടൻ കൂടെ പാടിപ്പിച്ചതു കൊണ്ട് മോശമാകില്ല എന്നൊരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
വെൺകൊറ്റക്കുടക്കീഴിൽ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം എന്നെക്കൊണ്ട് പാടിപ്പിച്ച ആദ്യ ഗാനം. പിന്നീട് അദ്ദേഹം എന്നോട് ചെന്നൈയിലേയ്ക്ക് റെക്കോഡിങ്ങിന് വരാൻ പറയുകയായിരുന്നു. അങ്ങിനെയാണ് മാഷിന്റെ ചിത്രത്തിനു വേണ്ടി പാട്ട് പാടാൻ ആദ്യമായി ചെന്നൈയിലേയ്ക്ക് പോകുന്നത്.
ദാസേട്ടനോടൊപ്പം കണ്ണോട് കണ്ണായ സ്വപ്നങ്ങളെ എന്ന് തുടങ്ങുന്ന ഗാനമാണ് അന്ന് ഞാൻ പാടിയത്. പിന്നീടും അദ്ദേഹത്തിനു വേണ്ടി ഒരുപാട് പാട്ടുകൾ ഞാൻ പാടി. മാഷ് എന്നെ ഒരിക്കൽ പോലും പേര് വിളിച്ചിരുന്നില്ല. മോളേ എന്നാണ് വിളിക്കുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു നമ്മളോട്. ചില അവസരങ്ങളിൽ അദ്ദേഹം നമ്മിൽ ഒരു പ്രത്യേക വിശ്വാസം വയ്ക്കാറുണ്ട്. അവസാന സമയങ്ങളിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് മാഷ് ചെന്നൈയിലേക്ക് വരാറില്ലായിരുന്നു. ട്രാക്ക് അയച്ചു നൽകിയിട്ട് എന്റയെ ശൈലിക്കനുസരിച്ച് പാടിക്കോളൂ എന്നു പറഞ്ഞു. അദ്ദേഹത്തെപ്പറ്റി എനിക്കൊരുപാട് ഓർമകളുണ്ട്, ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല- ചിത്ര പറഞ്ഞു.
Post Your Comments