
മലയാളത്തിലെ വലിയൊരു സിനിമാകുടുംബത്തിന്റെ അമ്മയായ മല്ലിക സുകുമാരന്റയെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. പൃഥ്വിരാജും, ഇന്ദ്രജിത്തും,പുർണിമയും, സുപ്രിയയും അമ്മ മല്ലിക സുകുമാരന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
മല്ലിക സുകുമാരന് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകൾ നേർന്നു. എന്നാൽ, അമ്മയ്ക്കൊപ്പമുള്ള മികച്ചൊരു ചിത്രം വേണമെന്നായിരുന്നു എന്നാണ് നടി ഇഷ തൽവാറിന്റെ പ്രതികരണം. എന്നാൽ ഇഷ തൽവാറിന്റെ ഈ കമന്റിന് മറുപടി നൽകിയത് പൃഥ്വിരാജിന്റെ ആരാധകരായിരുന്നു. പൃഥ്വി പങ്കുവച്ച ചിത്രം മികച്ചത് തന്നെയാണെന്നായിരുന്നു ആരാധകരുടെ പക്ഷം.
‘നല്ലത്, മോശം, മികച്ചത്.. എന്നതെല്ലാം താൽക്കാലിക വിഭജനങ്ങൾ മാത്രമല്ലേ… അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്,’ എന്നായിരുന്നു ഇഷ തൽവാറിന് ഒരു ആരാധകൻ നൽകിയ മറുപടി.
Post Your Comments