ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച യുവസംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഇപ്പോഴിതാ നരകാസുരന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്തെത്തിരിക്കുകയാണ് കാര്‍ത്തിക്.
ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കി എന്നാണ് കാര്‍ത്തിക് പറയുന്നത്.
വിവാദത്തിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. എന്നാൽ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന്‍ കഴിഞ്ഞ ദിവസം ട്വീറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. പ്രൊഡക്ഷന്‍ 60 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നുമെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. എന്നാൽ ഗൗതം മേനോന്റെ ട്വീറ്റിനെ താഴെ കാര്‍ത്തിക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”സാര്‍ ഇത് (നരകാസുരന്‍) എന്ന് വെളിച്ചം കാണുമെന്ന് ഒരു വ്യക്തത നല്‍കിയിരുന്നുവെങ്കില്‍ വളരെ ഉപകാരം സാര്‍. അതെ ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്” എന്നുമാണ് കാര്‍ത്തിക് നരേന്‍ കുറിച്ചത്.
Post Your Comments