ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ”ദ സോയ ഫാക്ടർ”. അഭിഷേക് ശര്‍മ്മ യാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സോനം കപൂറായിരുന്നു ചിത്രത്തിൽ നായികയായി എത്തിയിരുന്നത്. ഇപ്പോഴിതാ ദ സോയ ഫാക്ടറിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ദുല്‍ഖര്‍. കൗമുദി മൂവീസുമായുള്ള അഭിമുഖലാണ് ദുല്‍ഖര്‍ ഇതിനെ കുറിച്ച് പറയുന്നത്.
മാര്‍ക്കറ്റിംഗിന്റെയും ടൈമിംഗിന്റെയും പ്രശ്‌നമുണ്ടായി. സ്റ്റുഡിയോ ബാക്ഗ്രൗണ്ടുള്ള ഒരു കമ്പനിയായിരുന്നു നിര്‍മ്മാണം. നല്ല അഭിപ്രായമുണ്ടായിട്ടും ഉപയോഗപ്പെടുത്താനായില്ല. വലിയ സിനിമകള്‍ക്കൊപ്പമായിരുന്നു റിലീസ്. അധികം സ്‌ക്രീനുകള്‍ കിട്ടിയില്ല. കുറച്ചു കൂടി നന്നായി പ്ലാന്‍ ചെയ്യണമായിരുന്നു. പിന്നെ എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാന്‍ കഴിയൂ.
അതിപ്പോള്‍ മലയാളത്തിലായാലും എന്റെ ഭാഗം 120 ശതമാനം ഭംഗിയായി ചെയ്തിരിക്കും. ബാക്കി നമ്മുടെ കൈയിലല്ല. ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകും. സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. നമ്മള്‍ ചെയ്യുന്ന പടം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിന്റെ കൂടെ നിന്ന് നല്ലൊരു റിലീസ് കൊടുക്കണം ദുല്‍ഖര്‍ പറയുന്നു.
Post Your Comments