പാലക്കാട് മെഡിക്കൽ കോളേജിൽ നടന്ന കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി
എത്തിയ നടൻ ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവം വന്‍ ചര്‍ച്ച വിഷയമായിരുന്നു.തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ പിന്നീട് ഈ സംഭവത്തിന് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോൻ എത്തിയിരുന്നു.
ഇപ്പോഴിതാ ഈ . സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി വീണ്ടും ബിനീഷ് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം മാപ്പ് പറയേണ്ടത് തന്നോടല്ലന്നും സമൂഹത്തോടാണെന്നും ബിനീഷ് പറഞ്ഞു. ഇന്ന് നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും ബിനീഷ് പറഞ്ഞു. മാത്രമല്ല അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന് വ്യക്തമാക്കി.
Post Your Comments