മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ബിജു മേനോന്. സഹനായകനില്ത്തുടങ്ങി പിന്നീട് നായകനിരയിലേക്ക് മാറിയ താരം പ്രണയവും വിരഹവും മാത്രമല്ല ആക്ഷനും കോമഡിയുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഡാന്‍സിനെക്കുറിച്ച് പറയുകയാണ് താരം ഡി5 ജൂനിയർ എന്ന പരിപാടിയിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്.
ഡാൻസ് ചെയ്യാനാഗ്രഹമുണ്ടെങ്കിലും തനിക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ഡാന്‍സ് ചെയ്തതിന് ശേഷം വീട്ടിലേക്ക് വരരുതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. പരുപാടിയിലെ ജഡ്ജ് ആയിരുന്നു സിനിമ നടി മിയ. മിയയ്ക്ക് ഈ പേര് നല്‍കിയത് താനാണെന്നും ബിജു മേനോനാൻ പറയുന്നു.
സിനിമയുടെ സ്ക്രീന്‍ ടെസ്റ്റിനൊക്കെ വന്ന് നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടായിരുന്നു. പേര് ചോദിച്ചപ്പോള്‍ ജിമി ജോര്‍ജ് എന്നായിരുന്നു പറഞ്ഞത്. ഒരു നായികയ്ക്ക് പറ്റിയ പേരല്ലല്ലോ അതെന്ന് തോന്നിയിരുന്നു. ഏത് പേര് നല്‍കാമെന്ന ആലോചനയിലായിരുന്നു പിന്നീട് എല്ലാവരും. അതിനിടയിലാണ് മിയയെന്ന് പേര് നല്കിയതും പിന്നീട് അത് തന്നെ നടി സ്വീകരിച്ചു. അന്ന് നന്നായി പെര്‍ഫോം ചെയ്തതുകൊണ്ടാണ് മിയ ഇന്ന് ഈ പരിപാടിയില്‍ ഇരിക്കുന്നതെന്നും ബിജു മേനോന് പറഞ്ഞു.
Post Your Comments