വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബിഗിൽ. ഇപ്പോഴിതാ ചിത്രത്തിന്റയെ വൈഡ് റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഓര്ഗനൈസേഷന്.
ഇതരഭാഷാ സിനിമകള്‍ 125 സ്ക്രീനുകളിലേക്ക് പരിമിതപ്പെടുത്തണമെന്ന സംഘടനാ തീരുമാനം മറികടന്ന് തമിഴ് ചിത്രം ബിഗില്‍ 200ന് അടുത്ത് സ്ക്രീനുകളില്‍ റിലീസ് ചെയ്തതിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് താക്കീതുമായി എത്തിയിരിക്കുന്നത്.
സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നീ സംഘടനകള്‍ സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് മാജിക് ഫ്രെയിംസിനോട് സഹകരിക്കേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്.
Post Your Comments