നടൻ ബിനീഷ് ബാസ്റ്റിനും സംവിധയകാൻ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പായി. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചര്‍ച്ചയിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചതെന്നും ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
ജാതി അധിഷേപം ഉണ്ടായിട്ടില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. അനിലിനും ബിനീഷിനും കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അനിലിന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം നിലനില്ക്കും. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു. അതേസമയം അനിലിനെതിയെ പ്രസ്താവന നടത്തിയെ സംഘടന അംഗങ്ങള്‍ക്ക് കര്‍ശന താക്കീത് നല്‍കുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
Post Your Comments