മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ആദിത്യനും അമ്പിളിദേവിയും. അടുത്തിടെ വിവാഹിതരായ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗര്‍ഭിണിയായ അമ്പിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നും ആദിത്യൻ ജയൻ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. അമ്പിളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ആദിത്യന്റെ പോസ്റ്റ്.
ഗർഭിണിയായ ശേഷം അമ്പിളി അഭിനയജീവിതത്തിൽ നിന്നു ഇടവേള എടുത്തിരിക്കുകയാണ്. പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍ താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചെത്തി. അമ്പിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ ഭേദപ്പെട്ടുവെന്നും, ഷുഗറും പ്രഷറും അൽപ്പം ഡൌൺ ആയതാണ് ശാരീരിക അസ്വസ്ഥയ്ക്ക് കാരണമായതെന്നും ആദിത്യൻ വ്യക്തമാക്കി വീണ്ടുമെത്തി.
Post Your Comments