മലയാള സിനിമയിലെ യുവനിരയിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കുന്ന രജീഷ വിജയൻ സിനിമയ്ക്ക് പുറത്തുള്ള തന്റെ പഠനകാലത്തെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.വീട്ടിൽ കേബിൾ ടിവി പോലും അനുവദിച്ചില്ലാതിരുന്നത് കൊണ്ട് തനിക്ക് കൂട്ടുകാരായിരുന്നു എല്ലാമെന്നും നൊസ്റ്റാൾജിയ അനുഭവം പങ്ക് വെച്ചു കൊണ്ട് രജീഷ പറയുന്നു. ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് രജീഷ മനസ്സ് തുറന്നത്
‘എന്റെ കൂട്ടുകാരധികവും സിനിമയ്ക്ക് പുറത്താണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണെങ്കിലും അച്ഛൻ വിജയൻ ആർമിയിലായതിനാൽ ഏഴ് സ്കൂളുകളിൽ ഞാൻ പഠിച്ചിട്ടുണ്ട് അവിടെയൊക്കെയുണ്ട് ഒരോ ചങ്ങാതിക്കൂട്ടം. ഈ സ്കൂൾ കാലത്തെ ഫ്രണ്ട്ഷിപ്പൊക്കെ വളരെ നിഷ്കളങ്കമാണല്ലോ അന്നൊന്നും മൊബൈൽ ഇത്ര സജീവമല്ല. എന്റെ വീട്ടിലാണെങ്കിൽ കേബിൾ ടിവി പോലും അനുവദിച്ചിരുന്നില്ല. കൂട്ടുകാർ തന്നെയായിരുന്നു എല്ലാം. ആ ബന്ധം ഇപ്പോഴുമുണ്ട് അവരെല്ലാം എന്നം കട്ട സപ്പോർട്ട്.
സിനിമയിൽ എപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമുണ്ട് എളിമയുള്ളവരെ വലുതായിട്ടുള്ളൂ. അവരാണ് ഏറ്റവും വലിയ അച്ചീവേഴ്സ്.നേടിക്കഴിഞ്ഞാലും അവർ ആ വിനയം കൈവിടാറില്ല. പിന്നെ കഥാപാത്രങ്ങൾ പലതും പഠിപ്പിച്ചിട്ടുണ്ട് എന്തെങ്കിലുമൊരു സ്കിൽ ചില തിരിച്ചറിവുകൾ വൈകാരിക തലങ്ങൾ അങ്ങനെ പലതും. അതിൽ നിന്നൊക്കെ ഒരു കാര്യം എനിക്ക് പെട്ടെന്ന് മനസ്സിലായി ഞാനൊന്നും എവിടെയും എത്തിയിട്ടില്ല’.
Post Your Comments