സിനിമ നടൻ വിനീതിന്റയെ ‘നൃത്തഗൃഹം’ എന്ന പുതിയ നൃത്ത വിദ്യാലയത്തിന് തുടക്കമായി. തൃപ്പൂണിത്തുറ നോർത്ത് എരൂരിൽ ആരംഭിച്ച വിദ്യാലയത്തിന്റെ ഉദ്ഘാടനം ഡോ. പദ്മ സുബ്രഹ്മണ്യം ആണ് നിർഹിച്ചത്. ചടങ്ങിനു ശേഷം നടനും സ്കൂളിലെ നൃത്താധ്യാപകരും വിദ്യാർഥികളും ചേർന്ന് ഗുരുവന്ദനം നടത്തി.
നൃത്യ പ്രവേശിക, നൃത്യ വിശാരദ, നൃത്യ ഉന്മേഷ എന്നിങ്ങനെ മൂന്നു കോഴ്സുകളിലാണ് പ്രവേശനം. അഞ്ചുവർഷം നീളുന്ന നൃത്യ പ്രവേശിക കോഴ്സിൽ നൃത്തത്തിന്റെ അടിസ്ഥാനകാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ഈ കോഴ്സ് പൂർത്തീകരിച്ചവർക്കുള്ളതാണ് നൃത്യ വിശാരദ എന്ന നാലു വർഷത്തെ കോഴ്സ്. ക്ലാസിക്കൽ – സെമി ക്ലാസിക്കൽ നൃത്തപരിശീലനം മുടങ്ങിയവർക്കായുള്ളതാണ് നൃത്യ ഉന്മേഷ കോഴ്സ്. നൃത്താഭിരുചിയെ അടിസ്ഥാനമാക്കിയാണ് കോഴ്സുകളിൽ പ്രവേശനം ലഭിക്കുക.
Post Your Comments