പരീക്ഷണാത്മക പ്രമേയങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് വിനയന്‍. ഇരുപത് വര്‍ഷത്തിനു ശേഷം ആകാശഗംഗ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ് വിനയന്‍. അദ്ദേഹത്തിന്‍റെ ഉൗമപ്പെണ്ണിന് ഉരിയാടാപ്പയൻ എന്ന ചിത്രത്തിലൂടെയാണ് നടൻ ജയസൂര്യ നായകസ്ഥാനത്തേക്ക് ഉയരുന്നത്. ജയസൂര്യയെ കണ്ടെത്തിയത് മകൻ വിഷ്ണുവാണെന്നും ജയസൂര്യയ്ക്ക് പകരം നടൻ ദിലീപിനെയാണ് ആ ചിത്രത്തിൽ നായകനായി ഉദ്ദേശിച്ചിരുന്നതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വിനയൻ തുറന്നു പറയുന്നു.
”ദിലീപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകൾ ചെയ്തു വരുന്ന സമയത്താണ് ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്. പക്ഷെ ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിർമാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. ഇപ്പോൾ വിനയനെക്കണ്ടിട്ടാണ് ഞാൻ വരുന്നത്. വിനയന്റെ ഇഷ്ടമെന്ന് അദ്ദേഹവും പറഞ്ഞു. മകൻ വിഷ്ണുവും തന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്.
ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും വലിയ നായകനായി. പോരാത്തതിന് ഡയലോഗും ഇല്ല. സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. എന്നാൽ ഇൗ ചിത്രത്തിൽ ഡയലോഗും ഇല്ല. പടം വൻഹിറ്റായി. തമിഴിലും തെലുങ്കിലുമൊക്കെ ജയസൂര്യ തന്നെയായിരുന്നു നായകൻ. ആറുമാസം കൊണ്ട് ജയൻ വലിയ നടനായെന്നും” വിനയൻ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments