മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് വിനയൻ. തെറ്റ് ചെയ്തെന്ന് തെളിയിക്കാത്ത യു.എ.പി.എ ചുമത്തുന്നതിനേട് യോജിപ്പില്ലെന്നും വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റയെ പൂർണരൂപം…………
UAPA എന്ന കരിനിയമം അതിനു തക്ക തെറ്റു ചെയ്തെന്നു തെളിയിക്കാത്ത ആർക്കെതിരേയും ഉപയോഗിക്കുന്നതിനോടു യോജിപ്പില്ല. പ്രത്യേകിച്ച്
ഇത്തരം കിരാത നിയമങ്ങളേ ഒക്കെ എതിർക്കുന്നു എന്ന് വിളിച്ചു പറയുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ……
ഇടതു പക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപജയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകു..
Post Your Comments