സ്പോര്‍ട്സ് താരമെന്ന നിലയില്‍ നിന്ന് ബിഗ് സ്ക്രീനിലെ യുവ താരമായി പ്രേക്ഷക മനസ്സില്‍ കൈയ്യടി നേടാന്‍ ഒരുങ്ങുന്ന പ്രാചി ടെഹ്ലാന്‍ മാമാങ്കം എന്ന മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.
ഹിന്ദി സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മാമാങ്കത്തിന്‍റെ ഓഡിഷന് വിളിക്കുന്നത്. കേട്ടയുടനെ വന്ന് ഓഡിഷനില്‍ പങ്കെടുത്തു. പിന്നെയൊരു ദിവസം പ്രൊഡക്ഷനില്‍ നിന്ന് എന്നെ വിളിച്ചു പറഞ്ഞു നിങ്ങളെ സെലക്റ്റ് ചെയ്തിട്ടുണ്ട്. നായികയായിട്ടാണെന്ന് നായകന്‍ മമ്മൂട്ടിയും. കഥ കേട്ടപ്പോള്‍ ഭയങ്കര എക്സൈറ്റഡായി. തുടക്കം ഒട്ടും മോശമാവരുതെന്നു നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് കുറച്ചു മലയാളവും മോഹിനിയാട്ടവുമൊക്കെ പഠിച്ചു. നല്ല തയ്യാറെടുപ്പുമായാണ് സെറ്റിലെത്തിയത്. ഓരോ സീനുകളിലും മമ്മുക്ക എന്നെ ശരിക്ക് സഹായിച്ചു. അഭിനയിക്കേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. മാമാങ്കത്തിന്റെ ഷൂട്ടിനിടയിലായിരുന്നു റംസാന്‍. ബിരിയാണി കഴിക്കാന്‍ തോന്നിയപ്പോള്‍ അത് മമ്മുക്കയോട് പറഞ്ഞു. അദ്ദേഹം പിറ്റേദിവസം വീട്ടില്‍ നിന്ന് ബിരിയാണി കൊണ്ടുവന്നു. പുതിയ താരങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ലെജന്‍ഡറി ആക്ടര്‍ ആണ് അദ്ദേഹം. ഒരുപാട് ഫൈറ്റുള്ള സിനിമയാണ് ‘മാമാങ്കം’. ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. വായുവില്‍ കരണം മറിയുന്നൊരു സീനുണ്ടായിരുന്നു. അത് ചെയ്തപ്പോള്‍ ശരീരം മുഴുവന്‍ ചതവായി. കാല്‍ മുറിഞ്ഞു രക്തം വരാനും തുടങ്ങി. പക്ഷെ അതിന്റെ റിസള്‍ട്ടില്‍ എല്ലാവരും ഹാപ്പിയായിരുന്നു.’. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രാചി ടെഹ്ലാന്‍ പറയുന്നു.
Post Your Comments