ഫഹദ് ഫാസില്‍, ഫര്ഹാന് ഫാസില്‍, തുടങ്ങിയ താരങ്ങള്‍ക്ക് പുറമേ ഫാസില്‍ എന്ന സംവിധായകന്റെ വീട്ടില്‍ ആരും അറിയാത്ത മറ്റൊരു താരംകൂടിയുണ്ട്. ഫാസിലിന്റെ പുത്രിയും ഫഹദിന്റെയും, ഫര്‍ഹാന്റെയും സഹോദരിയുമായ ഫാത്തിമ ഫാസില്‍. ഫഹദിനും, ഫര്‍ഹാനും മുന്‍പേ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഫാത്തിമ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കയ്യടി നേടിയത്. 1987-ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിലാണ് ഫാത്തിമ ബാലതാരമായി അഭിനയിച്ചത്.
‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും, ഫര്ഹാന് ഫാസിലും ചില ഫ്രെയിമുകളില്‍ രംഗത്ത് വരുന്നുണ്ട്. ‘കാക്കപൂച്ച’ എന്ന ഗാന ചിത്രീകരണത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ മമ്മൂട്ടിക്ക് വലിയ ബ്രേക്ക് നല്കിയ സിനിമയായിരുന്നു. അതേ സമയത്ത് തന്നെയായിരുന്നു മമ്മൂട്ടിയുടെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റായ ‘തനിയാവര്‍ത്തനം’ ഷൂട്ട് ചെയ്തത് . ഒരു വാണിജ്യ ചിത്രമെന്ന നിലയില്‍ മമ്മൂട്ടിക്ക് ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിനോടായിരുന്നു താല്‍പ്പര്യമെന്നും, ‘തനിയാവര്‍ത്തനം’ എന്ന ചിത്രത്തില്‍ മമ്മൂട്ടി വലിയ താല്പര്യമില്ലെതായാണ് അഭിനയിച്ചതെന്നും സിബി മലയില്‍ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
Post Your Comments