മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയന് ഒരുക്കിയ ചിത്രമാണ് രാക്ഷസരാജാവ്. 2001 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മിനി സ്ക്രീനില്‍ ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ചിത്രത്തില്‍ ദിലീപും കാവ്യാ മാധവനും പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് വിനയന് പറയുന്നത്. മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനയന് ഇതിനെ കുറിച്ച് പറയുന്നത്
‘രാക്ഷസരാജാവിനും രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മമ്മൂട്ടിയെ വെച്ച് രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീര്‍ച്ചയായും ചിലപ്പോള്‍ അത് സംഭവിക്കും. അത്ഭുതദ്വീപ്, വാസന്തീം ലക്ഷ്മീം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയവയെല്ലാം രണ്ടാം ഭാഗത്തിന് സാധ്യതകള്‍ ഉളള ചിത്രങ്ങളാണ് വിനയൻ പറഞ്ഞു .
Post Your Comments