CinemaGeneralLatest NewsMollywoodNEWS

”ഈ സംഭവം കൊണ്ട് ആ ചെറുപ്പക്കാരനെ എല്ലാവരും അറിയാന്‍ സാധിച്ചു”; അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് – ബാലചന്ദ്ര മേനോൻ

ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയും ചെയ്യുന്നത് ശരിയല്ല.

നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളേജിൽ നടന്ന കോളേജ് ഡേയ്ക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ചുകൊണ്ട് എത്തിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. ബിനീഷ് പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍പാര്‍ലിമെന്ററിയാണെന്നും ആ ചെറുപ്പക്കാരനെ എല്ലാവരും അറിയാന്‍ ഈ സംഭവം വഴിവെച്ചുവെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയും ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുന്നുവെങ്കില്‍ കുഴപ്പമില്ല. ശ്രോതാക്കളുടെ മുന്നില്‍ ഇത് പാടുണ്ടോ? പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വേണം. പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലയിതെന്നും അദ്ദേഹം പറഞ്ഞു.

മദ്രാസിലായിരിക്കുമ്പോള്‍ അദ്യ കാലത്ത് താന്‍ പട്ടിണി കിടന്നിട്ടുണ്ട്. പട്ടിണി കിടക്കാന്‍ ജാതകത്തില്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. എന്നാല്‍ പട്ടിണി തന്നെ തളര്‍ത്തിയിട്ടില്ല. അതേ സമയം, താന്‍ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല. താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. ബിനീഷ് ബാസ്റ്റ്യന്റെ ഇപ്പോഴത്തെ നാടകീയമായ സംഭവത്തിന്റെയും അദ്ദേഹം സംവിധായകനെ പുകഴ്ത്തി പറയുന്നതിന്റെയും രണ്ട് വീഡിയോകള്‍ കണ്ടു. ഇതൊക്കെ കണ്ടിട്ട് ഈ വിവാദങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മള്‍ ഇരുട്ടത്ത് പൂച്ചയെ തിരയുകയാണ്. ചില പ്രശ്‌നങ്ങള്‍ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു.

ഈ സംഗതികള്‍ക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് ‘മേനോന്‍’ എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താന്‍ മേനോനല്ല എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്. എന്താണതിന്റെ പ്രാധാന്യം. ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. വലിയ ആളുകളില്‍ നിന്ന് എത്ര പെട്ടെന്നാണ് പ്രതികരണമുണ്ടായത്. വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാമെന്ന് മാത്രമെയുളളു. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാര്‍ത്ഥ്യമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്. മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button