രാജറാണി എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ സ്വന്തം സംവിധായകരിലൊരാളായി മാറിയ താരമാണ് അറ്റ്‌ലി. പിന്നീട് വിജയ്‌യെ നായകനാക്കി അറ്റ്‌ലി മൂന്ന് സിനിമകൾ ഒരുക്കി. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റയെ ആദ്യകാല അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അറ്റ്‌ലിയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിലുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലായിരുന്നു സംവിധായകന്‍ ഇതെ കുറിച്ച് പറഞ്ഞത്.
ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനായി അച്ഛനോട് പൈസ ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ വഴക്ക് പറയുകയായിരുന്നുവെന്ന് അറ്റ്‌ലി പറയുന്നു. കോളേജിലെ ഫീസ് തന്നെ എങ്ങനെയാണ് കൊടുക്കുന്നതെന്നറിയില്ല, അതിനിടയിലാണ് ഭാരിച്ച തുക ഷോര്‍ട്ട് ഫിലിമിനായി ചോദിക്കുന്നത്. 90,000 രൂപയായിരുന്നു അന്ന് താന്‍ ചോദിച്ചത്.തനിക്ക് പൈസ ലഭിക്കാത്ത പ്രശ്‌നത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. താലിമാല പണയം വെച്ച് 85,000 രൂപ അമ്മ അന്ന് മകന് നല്‍കുകയായിരുന്നു. നിന്റെ സ്വപ്‌നം നടക്കട്ടെയെന്നായിരുന്നു അന്ന് അമ്മ എന്നോട് പറഞ്ഞത്.
അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചതിനാല്‍ത്തന്നെ നിര്‍മ്മാതാവിന്റെ വേദന തനിക്ക് മനസ്സിലാവുമെന്നും അറ്റ്‌ലി പറയുന്നു. പണം സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിനെക്കുറിച്ച് തന്നെ പഠിപ്പിച്ച് തന്നത് അമ്മയാണ്. അത് കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷം താന്‍ ഒമ്മയ്ക്ക് സ്വര്‍ണ്ണം വാങ്ങി നല്‍കിയെന്നും സംവിധായകന്‍ പറയുന്നു.
Post Your Comments