സിനിമയിലെ തന്റെ ഉത്തരവാദിത്വം നിസ്സാരമല്ലെന്ന് മനസിലാക്കി തന്ന സാഹചര്യത്തെക്കുറിച്ചും ഒരിക്കലും ഫോണ്‍ എടുക്കില്ലെന്ന ആക്ഷേപത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്ന നടന്‍ ആസിഫ് അലി.
‘ഒരിക്കല്‍ എറണാകുളം പത്മ തിയേറ്ററില്‍ എന്റെ ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം അറിയാനായി ഞാന്‍ പോയി. ഇടവേളയായപ്പോള്‍ മനസ്സിലായി അത് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന്. ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഇടനാഴില്‍ നിന്ന ഒരാള്‍ എന്നെ അടുത്തേക്ക് വിളിച്ചു. ‘എന്താ ചേട്ടാ’ എന്ന് ചോദിച്ചു. ടിക്കറ്റ് ചാര്‍ജായ 75 രൂപ നല്‍കിയിട്ട് പോയാല്‍ മതിയെന്നായി ആയാള്‍. ഞാന്‍ നിന്ന് പരുങ്ങി. അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ‘ങ്ങും പൊയ്ക്കോ. ഞങ്ങള്‍ക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അത് കളയരുത്’.എന്റെ ഉത്തരവാദിത്വം നിസാരമല്ലെന്നു ആ സംഭവം മനസിലാക്കി തന്നു’.
‘എന്റെ സ്വഭാവത്തില്‍ കൃത്യമായ മാറ്റമുണ്ടായിട്ടില്ല. പക്ഷെ ഫോണ്‍ എടുക്കുന്നില്ലെന്ന എന്ന എനിക്കെതിരെയുള്ള പ്രധാന ആരോപണം എല്ലാവരും എന്റെ ഒരു സ്വഭാവമായി അംഗീകരിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. ഞാന്‍ ഫോണ്‍ കൃത്യമായി എടുക്കാത്തതിന് പിന്നില്‍ ആരോടുമുള്ള ദേഷ്യമോ പിണക്കമോ അല്ല എന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അംഗീകരിച്ചു തന്നു. അതില്‍ വലിയൊരു ആശ്വാസമുണ്ട്. ഞാന്‍ എവിടെയാണോ അവിടെയാണ് ഞാന്‍. അല്ലാതെ ഫോണില്‍ അല്ല. ഫോണ്‍ എടുക്കാത്തത് എന്റെ സ്വഭാവത്തിന്റെ ഭാഗം മാത്രമാണ്’. മനോരമയുടെ ‘ഞായറാഴ്ച’ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
Post Your Comments