
നടൻ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഇപ്പോഴും രൂക്ഷ വിമര്‍ശനങ്ങള്‍ തുടരുകയാണ്. എന്നാൽ ബിനീഷിനെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജാതിയുടേ പേരില്‍ വേര്‍തിരിച്ച് കാണുന്നയാളല്ല താനെന്നും അദ്ദേഹം പറയുന്നു. എല്ലാവരും ചീത്ത വിളിച്ചപ്പോഴും സത്യമെന്താണെന്നറിയാന്‍ സുഹൃത്തുക്കള്‍ പോലും ശ്രമിച്ചിരുന്നില്ല.
മതാവാദി, സവര്‍ണന്‍, എന്നൊക്കെയായിരുന്നു പലരും തന്നെ വിളിച്ചത്. ഇക്കഴിഞ്ഞ രണ്ടുദിവസമായി ഫോണ്‍ വിളിച്ച് തന്റയെ അമ്മയെ പറഞ്ഞിരുന്നു. അവര്‍ക്കും അച്ഛനും അമ്മയും ഇല്ലേ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ജാതിയോ മതമോയൊന്നും ഞാൻ പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.
സിനിമാ മേഖലയിലുള്ളവരും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ പലരും പലതും പറയുകയായിരുന്നു. ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്കെന്താണ് പറയാനുള്ളതെന്ന് പോലും അവരാരും ചിന്തിച്ചിരുന്നില്ല. ഇതിന്റെ ഇടയില്‍ ചിലർ പേരിലെ മേനോന്‍ എടുത്ത് മാറ്റുന്നു. അങ്ങനെ ചെയ്തതുകൊണ്ട് അവര്‍ ഇതല്ലാതാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
അവർ എന്നെ സവർണ സ്വഭാവമുള്ള ആളാക്കി മാറ്റി. സവർണ സംഘി എന്നൊക്കെ ആൾക്കാർ പറയുന്നു. എന്താണ് ഈ സംഘി എന്നൊക്കെ ഞാൻ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഈ കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവുമധികം ഗൂഗിൾ ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഞാൻ ആയിരിക്കാം. ഞാൻ തന്നെ എന്റെ വിക്കിപീഡിയ നോക്കുമ്പോൾഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ആരൊക്കെയോ അതിൽ എഡിറ്റ് ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്.
പേരിന്റെ കൂടെ മേനോൻ വാൽ വച്ചതിനുള്ള കാരണം ഇതാണ്. എന്റെ പേരിലെ ഒരു എക്സ്റ്റൻഷന്‍ ആണ് ഈ മേനോന്‍ എന്നത്. അത് അനില്‍ രാധാകൃഷ്ണ മേനോൻ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇരുപത്തിരണ്ട് അക്ഷരമുണ്ട്. ഞാൻ ഒക്ടോബര്‍ 22-നാണ് ജനിച്ചത്. അതുകൊണ്ടാണ് ആ വാല് അവിടെ വന്നതെന്നും അദ്ദേഹം പറയുന്നു.
Post Your Comments