
വാളയാറില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി യുവ നടൻ ഷെയിൻ നിഗവും സംഘവും. തന്റയെ പുതിയ ചിത്രത്തിന്റയെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്. ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു.
കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയായിരുന്നു നീതിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്. തങ്ങള്‍ കുരുന്നിനൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷെയ്‌ന്റേയും അണിയറ പ്രവര്‍ത്തകരുടേയും പ്രതിഷേധം.
Post Your Comments