
അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുക. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.
ചിത്രത്തിനായി സംവിധായകന്‍ വിജയ് സേതുപതിയെ സമീപിച്ചതായും താരം സമ്മതിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും.
Post Your Comments