ബിനീഷ് ബാസ്റ്റിനെ സംവിധായകാൻ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തിൽ നടൻ രജിത് മേനോന്റയെ ഫേസ്ബുക്ക് പേജിൽ കമന്റ്കളുടെ പൊങ്കാല. നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇതില്‍ ഏറെയും. തന്‍റെ അച്ഛന്‍റെ പേര് അനിൽ രാധാകൃഷ്ണ മേനോൻ ആണെന്ന് തെറ്റ്ധരിച്ചാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ താരത്തിന്റയെ പേജിലെത്തിയത്.
വിക്കിപീഡിയയിൽ രജിത്തിന്‍റെ അച്ഛന്‍റെ പേര് അനിൽ രാധാകൃഷ്ണമേനോൻ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത്ത് രംഗത്ത് വന്നത്. തന്‍റെ അച്ഛന്‍റെ പേര് അനിൽ രാധാകൃഷ്ണ മേനോൻ എന്നല്ലെന്നും രവി മേനോൻ എന്നാണെന്നും Bineesh Bastinതനിക്ക് അനിൽ രാധാകൃഷ്ണമേനോനുമായി ഒരു ബന്ധവുമില്ലെന്നും ഒരു സംവിധായകൻ എന്ന നിലയിൽ മാത്രം അറിയാമെന്നും ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും രജിത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുറിപ്പിന്റയെ പൂർണരൂപം……………….
സുഹൃത്തുക്കളേ…എന്‍റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്‍റെ അച്ഛന്‍റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്. സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.
Post Your Comments