മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് നരേന്. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നരേന്റെ പുതിയ ചിത്രമാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൈദി. കാര്‍ത്തിയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ ദുര്‍ഘടമായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നരേന് പറഞ്ഞു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടം സംഭവിച്ചതിനെക്കുറിച്ച് താരം പങ്കുവച്ചു.
”രാത്രി മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും. ഒരു രാത്രി നടക്കുന്ന സംഭവമാണ്. ഒരു കോസ്റ്റിയൂം മാത്രമേയുള്ളൂ. അങ്ങനെ അന്‍പത് ദിവസത്തിന് മേലേ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചു. ചിത്രീകരണത്തിനിടെ സ്വിമ്മിങ് പൂളിനടുത്തു വീണ് ചെറുതായി പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു. സിനിമയില്‍ ഞാന്‍ പരിക്ക് പറ്റിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കയ്യില്‍ ബാന്‍ഡേജ് ധരിച്ചാണ് ആ സിനിമയില്‍ മുഴുവന്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.” നരേന് പറഞ്ഞു
Post Your Comments