സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് മായ മേനോന്‍ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പരസ്യ രംഗത്ത് സജീവമായ താരം ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നത് അന്തരിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൗന്ദര്യയുടെ സഹോദരി വേഷത്തിലാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ മായ മേനോന്‍ പുതു താരങ്ങളുടെ അമ്മ വേഷങ്ങളുമായി മലയാള സിനിമയില്‍ കളം നിറയുകയാണ്, തിരിച്ചു വരവില്‍ എബി, മയാനാദി. ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ പന്ത്രണ്ടോളം ചിത്രങ്ങള്‍ താരം പൂര്‍ത്തികരിച്ചു കഴിഞ്ഞു.കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മായ വീണ്ടും മനസ്സ് തുറക്കുകയാണ്.
‘സിനിമയില്‍ ബ്രേക്ക് വന്നതില്‍ മുമ്പ് ദുഖിച്ചിട്ടില്ല. കാരണം അന്നതൊരു ഹോബി മാത്രമായിരുന്നു. പോരാത്തതിനു മക്കള്‍ അന്നേ ചെറിയ കുട്ടികളും. കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഇന്ന് പലരും ‘ചേച്ചി എന്ത് കൊണ്ട് അഭിനയം തുടര്‍ന്നില്ല, ഞങ്ങള്‍ക്കൊരു നല്ല നായികയെ നഷ്ടപ്പെട്ടല്ലോ’ എന്നൊക്കെ പറയുമ്പോള്‍ ചെറിയൊരു വിഷമം തോന്നാതില്ല. എന്നാല്‍ എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ടെന്നും എന്റെ സമയം ഇപ്പോഴാണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ആദ്യ ചിത്രം സത്യന്‍ അന്തിക്കാട് സാര്‍ സംവിധാനം ചെയ്ത ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ആണ്. വിവാഹ ശേഷമാണ് അതില്‍ അഭിനയിച്ചത്. സൗന്ദര്യയുടെ സഹോദരിയുടെ വേഷമായിരുന്നു. എന്റെ ഭര്‍ത്താവ് രാജേഷാണ് അതിലും ഭര്‍ത്താവായി അഭിനയിച്ചത്’.
Post Your Comments