മലയാളി പ്രേക്ഷകരുടെ പ്രേക്ഷകരുടെ എക്കാലത്തേയും എവർഗ്രീൻ ഹിറ്റ് താരജോഡികളാണ് മോഹൻലാലും- ഇന്നസെന്റും. ഇരുവരും ഒന്നിച്ച് അഭിനയിച്ച മിഥുനം എന്ന ചിത്രത്തിന്റയെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഞാനും മോഹന്‍ലാലും ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഇരുന്ന് സംസാരിക്കുകയാണ്. ഷൂട്ടിങ് കാണാന്‍ വന്നവരെല്ലാം മോഹന്‍ലാലിനെയാണ് നോക്കുന്നത്. അവരുടെ ആവശ്യപ്രകാരം എല്ലാഭാഗത്തുനിന്നും ലാലിനെ കാണുന്നതിനായി ഞാന്‍ തലകുനിച്ചിരുന്നു. കുറച്ചുസമയംകൂടി കഴിഞ്ഞ് ഞാന്‍ തല ഉയര്‍ത്തി. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ദേഷ്യത്തോടെയുള്ള ശബ്ദം, അയാളോട് കുറേനേരമായില്ലേ തല താഴ്ത്താന്‍ പറയുന്നു. അതുകേട്ടതും നമ്മളു പിന്നെയും തലതാഴ്ത്തി. ഇവര്‍ക്കെല്ലാം എന്നെയാണ് താത്പര്യം. കണ്ടില്ലേ ഫോട്ടോ എടുക്കാനുള്ള തിരക്ക്. എനിക്കു നല്ല ഡിമാന്‍ഡാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? വിജയിച്ചു നില്ക്കുന്ന താരത്തിന്റെ ഭാവമായിരുന്നു അപ്പോള്‍ മോഹന്‍ലാലിന്.
ഞാന്‍ പറഞ്ഞു, എന്റെ ലാലേ, ഇത് താത്പര്യമല്ല. നിങ്ങള്‍ അധികകാലം ഇനി സിനിമയില്‍ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാം. അത് മനസ്സിലാക്കിയ പ്രേക്ഷകരും മറ്റും അയാളു പോണേനുമുന്‍പ് ഒരു പടം എടുത്തേക്കാം എന്നുപറഞ്ഞു വരുന്നതാണ്. സിനിമയുള്ളിടത്തോളം കാലം, അല്ലെങ്കില്‍ ഇന്നസെന്റിന്റെ അന്ത്യംവരെ ഇയാള്‍ ഈ രംഗത്തുണ്ടാകുമെന്ന് അവര്‍ക്കറിയാം. അപ്പോള്‍ ഇന്നസെന്റിന്റെ മുഖം പിന്നെയും കാണാമല്ലോ, അദ്ദേഹവുമൊത്തുള്ള ഫോട്ടോ പിന്നെയും എടുക്കാമല്ലോ എന്നവര്‍ കരുതുന്നു എന്നേയുള്ളൂ. ഫലിതം ആസ്വദിച്ച് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് കൈ തന്നു.
Post Your Comments