നടൻ, അവതാരകൻ , റേഡിയോ ജോക്കി എന്നിങ്ങനെ വിവിധ മേഖലകളിലായി നിറഞ്ഞു നിൽക്കുന്ന താരമാണ് മിഥുൻ രമേശ്. ഒരു ഷോയിൽ അവതാരകനായി എത്തിയതോടയാണ് മിഥുന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിച്ചത്. ഇപ്പോഴിതാ സിനിമക്കാരൻ ആകാൻ ആഗ്രഹിച്ച തന്റയെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന സീ റിയൽ സ്റ്റാർ എന്ന പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രമായിരുന്നു മിഥുന്റെ കരിയറിൽ വഴിത്തിരിവായത് ഈ ചിത്രം മിനിസ്ക്രീനിലേയ്ക്കുളള വഴി തുറക്കുകയായിരുന്നു. മിനിസ്ക്രീനിൽ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും തന്റയെ മനസ്സിൽ സിനിമ തന്നെയായിരുന്നു. സിനിമ കിട്ടാൻ വേണ്ടിയാണ് ഡബിങ് ചെയ്തു തുടങ്ങിയത്. നാലഞ്ച് ഇംഗ്ലീഷ് ചിത്രങ്ങൾ ഡബിങ് ചെയ്തിരുന്നു. സിനിമയിലേയ്ക്കുളള ചുവട്ട് പടിയായിരുന്നു ഡബിങ്. ഡബ് ചെയ്ത ഇറങ്ങുമ്പോൾ ഡയറക്ടറോട് ചാൻസ് ചോദിക്കാറുണ്ടായിരുന്നു. കമൽ സാർ, പ്രിയദർശൻ സാർ, സിദ്ദിഖ് എന്നിവരെയൊക്കെ ഡബിങ്ങ് വഴിയാണ് പരിചയപ്പെട്ടത്.
ആദ്യ കാലത്ത് സിനിമ ആഗ്രഹിച്ചിട്ട് സീരിയലുകളിലാണ് അവസരങ്ങൾ ലഭിച്ചത്. എന്നാൽ വെട്ടവും റൺവേയും കഴിഞ്ഞപ്പോൾ ഒരുപാട് പുതിയ ചിത്രങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ സമയം ആരും വിളിച്ചില്ല. ഏഴ് വർഷം സിനിമയിൽ നിന്നു വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയം. റേഡിയോ സ്റ്റേഷന്റെ വാർഷിക പരിപാടിയിൽ അതിഥിയായി എത്തിയത് സംവിധായകൻ ജോഷി സാറായിരുന്നു. നീ ഇപ്പോൾ സിനിമ ഒന്നും ചെയ്യുന്നില്ലേ എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ചാൻസ് നൽകുകയായിരുന്നു. അങ്ങനെ അഭിനയിച്ച ചിത്രമാണ് സെവൻസ്. അതിനു ശേഷം കാര്യാമായ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഏഷ്യാനെറ്റിൽ ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായിൽ പുതിയതായി തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേയ്ക്ക് ഇന്റർവ്യൂവിന വിളിക്കുന്നത്. എന്നാൽ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല എന്നെ കിട്ടാതെ വന്നപ്പോൾ അവർ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. അങ്ങനെ വീട്ടുകാർ പറഞ്ഞു ഈ ജോലിക്ക് പോകണമെന്ന്. അങ്ങനെയാണ് ദുബായിയിൽ എത്തുന്നത്. ഇുപ്പോൾ 16 വർഷമായി ദുബായിലാണ്. നൈല ആണ് എന്റെ പേര് ആദ്യമായി എഫ്എമ്മിലേക്ക് നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്ക് പറയാറുണ്ട്, എന്നെ ഈ പറുദീസയിലേക്ക് തള്ളിവിട്ടതിന് നൈലയോട് പ്രത്യേകമായ നന്ദി ഉണ്ടെന്ന്.
Post Your Comments