പാലക്കാട് മെഡിക്കൽ കോളേജിൽ നടന്ന കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി
എത്തിയ നടൻ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ മനു അശോകന്‍. മാടമ്പിക്കാലമൊക്കെ അവസാനിച്ചതിന് ശേഷവും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എവിടെയാണ് നില്‍ക്കുന്നതെന്നാണ് ‘ഉയരെ’ എന്ന ചിത്രത്തിന്റയെ സംവിധായകന്‍ മനു അശോകന്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനു അശോകന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
കുറിപ്പിന്റയെ പൂർണരൂപം………………..
ബിനീഷ് ബാസ്റ്റിൻ… ഈ കേരളപിറവി ദിനത്തിൽ നിങ്ങൾ വലിയ ഒരു ഉത്തരമാണ് … എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം..
മാടമ്പി കാലം അവസാനിച്ചു മേനോൻ സാർ.. എവിടെയാണ് നിങ്ങൾ ഇപ്പോൾ?
ബഹുമാനപ്പെട്ട യൂണിയൻ ഭാരവാഹികളെ , ആ മൂന്നക്ഷരം SFI വളരെ വലുതാണ്, ഉന്നതമാണ്.. ഇന്നലെ ഉദ്ഘാടകനെ മാറ്റി പകരം ബിനീഷിനെ കൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്യിക്കാതിരുന്ന നിങ്ങൾ ആ കൊടി ദയവുചെയ്ത് താഴെ വയ്ക്കുക..
പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് പിറകെ നടന്ന പ്രിൻസിപ്പൽ, നിങ്ങൾ ആരെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കും…. ഒരുപാട് പേരുണ്ട് ഇവിടെ
ബിനീഷ് ബാസ്റ്റിൻടെ ഒപ്പം
ഒരു തൊഴിലാളി
Post Your Comments