മോഡേൺ ലുക്കിൽ അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യറുടെ പുതിയ ലൂക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മഞ്ജുവിന്റെ ഈ ലൂക്കിന് പിന്നിൽ ഉറ്റസുഹൃത്തും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.
കഴിഞ്ഞ മാസം മുംബൈയിൽ വച്ചുനടന്ന മൂത്തോൻ ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്. ചിത്രങ്ങൾ പ്രാണയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ആരാധകരും ഏറ്റെടുത്തു. ഇത്രയും മെലിഞ്ഞു സുന്ദരിയാകുന്നതിനു പിന്നിൽ എന്ത് രഹസ്യമാണെന്നാണ് ആരാധകരുടെ ചോദ്യം.
Post Your Comments