കലാരംഗത്ത് എല്ലാ മേഖലകളിലും കൂടുതൽ സ്ത്രീ പ്രാതിനിധ്യം വരണമെന്ന് സംവിധായികയും നടിയുമായ സീമാ ബിശ്വാസ്. കരുത്തുറ്റ നിർഭയരായ ചലച്ചിത്ര പ്രവർത്തകരെയാണ് കാലം ആവശ്യപെടുന്നത്. വനിതാ പ്രവർത്തകർ ചലച്ചിത്ര മേഖലയിലേക്ക് കൂടുതൽ കടന്നു വരാൻ ഇത്തരം മേളകളും കുട്ടയ്മകളും വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. മികച്ച സിത്രീപക്ഷ സിനിമകൾ വരണമെന്ന ലക്ഷ്യത്തോടെ മലയാള സിനിമ ടെക്നീഷ്യൻസ് അസ്സോസിയേഷന്റയെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ വനിതാ അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഫുലൻ ദേവിയുടെ കഥ പറഞ്ഞ ‘ബാൻഡിറ്റ് ക്വീൻ” എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സീമാ ബിശ്വാസാണ് ഫെസ്റ്റിവൽ ഡയറക്ടർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ മൂന്നുവരെയാണ് മേള.
ശ്രീലങ്കൻ നടിയും സംവിധായികയുമായ മാലിനി ഫൊൻസേക മുഖ്യാത്ഥിയായി, സിത്രീയെന്നോ പുരുഷനെന്നോ ഉള്ള ലിംഗപരമായ വിവേചനങ്ങളോടെയല്ല വരുംകാല പ്രതിഭകളെ വിലയിരുത്താൻ പോകുന്നത്. നല്ല മനുഷ്യൻ എന്ന നിലയിൽ വ്യക്തികൾ അംഗീകരിക്കപ്പെടുന്ന കാലമാണ് വരേണ്ടതെന്ന് മാലിനി ഫൊൻസേക പറഞ്ഞു. സിത്രീകളാണ് സിനിമയുടെ ഭാവിയെന്നും അവർ അഭിപ്രായപ്പെട്ടു.
സംവിധായകൻ ജയരാജ്, ബി. ഉണ്ണികൃഷ്ണൻ, തിരക്കഥാകൃത്ത് ജോൺ പോൾ, ജി. എസ് വിജയൻ, നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ സജി മോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Post Your Comments