മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താര സുന്ദരിയാണ് കാജൽ അഗർവാൾ. താരം ഉടന്‍ വിവാഹിതയാകുമെന്നു റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് കാജലിന്റെ തുറന്നു പറച്ചില്.
റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും ഉടൻ തന്നെ വിവാഹിതയാകുമെന്നും പറഞ്ഞ കാജല്‍ എന്നാൽ ഭാവി വരനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും മാത്രമാണ് കാജൽ പറയുന്നത്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ് ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകളും സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ട്.
കമൽഹാസൻ ചിത്രമായ ഇന്ത്യ– 2 വിന്റെ ചിത്രീകരണ തിരക്കിലാണ് കാജല്‍ ഇപ്പോള്‍
Post Your Comments