ക്രിക്കറ് ഇതിഹസ താരം സച്ചിൻ തെന്‍ഡുല്‍ക്കറിനെതിരെ വിമർശനവുമായി ബോളിവുഡ് ഗായിക സോണ മഹപത്ര. മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തി പറഞ്ഞത്തിനെതിരെയാണ് സച്ചിന് വിമര്‍ശിച്ച് ഗായിക രംഗത്തെത്തിയത്.
അനു മാലിക് വിധികർത്തവായി എത്തിയ ഇന്ത്യൻ ഐഡള്‍ എന്ന സംഗീതപരിപാടിയേയാണ് സച്ചിന് പുകഴ്ത്തിയത്. ഇന്ത്യൻ ഐഡളിലെ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്റയെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന രാഹുൽ, ചെല്‍സി ദിവാസ്, സണ്ണി എന്നിവരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ് അവര്‍ ഉയരങ്ങളിലേക്ക് പോകും. എന്നായിരുന്നു സച്ചിൻ റിയാലിറ്റി ഷോയെ കുറിച്ച് ട്വീറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായിട്ടാണ് ഗായിക സോണ മഹപത്ര എത്തിയത്.
സച്ചിൻ താങ്കള്‍ ഇന്ത്യയിലെ മീടു വിനെ സംബന്ധിച്ച് ബോധവാനാണേ. കുഞ്ഞു പെൺകുട്ടികൾ ഉൾപ്പെടെ നിരവധി സ്ത്രീകളാണ് അനു മാലിക്കിനെതിരെ പൊതുസമൂഹത്തില്‍ മുന്നോട്ട് വന്നത്. സ്ത്രീകളുടെ മീടു അനുഭവം അറിയുമോ? ഇവരുടെ വേദനകളെന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്ശിക്കുകയുമില്ലെന്നാണോ? സോണ മഹപത്ര ട്വിറ്ററില്‍ ചോദിച്ചു.
മീടു ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐഡളിലെ കഴിഞ്ഞ സീസണില്‍ നിന്നും അനു മാലിക്കിനെ മാറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പ്രധാന വിധികർത്തവായി ഇയാൾ തിരിച്ചെത്തിയതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
Post Your Comments