നടൻ ബിനീഷ് ബാസ്റ്റിനെ സംവിധയകാൻ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തിൽ നടനെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. ഒരു കേരള പിറവി ദിനത്തില്‍ കേരളം എവിടം വരെയെത്തി എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഈ സംഭവം ഇടയാക്കി എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിധു പറയുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാന ആഭിജാത്യത്തിന്റെ നേര്‍ക്ക് കനല്‍ക്കട്ട എറിഞ്ഞു കൊണ്ട് ടൈല്‍സ് ഇടുകയായിരുന്നു ബാസ്റ്റിനെന്ന് വിധു കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റയെ പൂർണരൂപം…………..
ബിനീഷ്,
അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യനും ഒരിക്കലും സംഭവിച്ചുകൂടാത്തത് എന്ന് നമ്മളെല്ലാം കരുതുന്ന അപമാനമാണ് കഴിഞ്ഞ ദിവസം നിങ്ങൾ അനുഭവിച്ചത്. അതിഥിയായി ക്ഷണിക്കപ്പെട്ട വേദിയിലേക്ക് ചെല്ലുമ്പോൾ മാറി നില്ക്കാൻ സംഘാടകർ ആവശ്യപ്പെടുക, അതും മറ്റൊരു അതിഥിയായി എത്തിയ സംവിധായകൻ കൂടിയായ ഒരു മേനോന്റെ ആവശ്യപ്രകാരം.ആ വേദിയിൽ നിലത്തിരുന്നു കൊണ്ട് പ്രതിഷേധിക്കേണ്ടി വന്നതും പിന്നീട് മൈക്ക് വാങ്ങി ഇടറുന്ന ശബ്ദത്തിൽ നിങ്ങൾ സംസാരിച്ചതും. ഹൃദയം നുറുങ്ങിയാണ് ഞങ്ങളത് കേട്ടത്. ” ഞാൻ മേനോനല്ല, നാഷനൽ അവാർഡുമില്ല…മതമല്ല, എരിയുന്ന വയറാണ് പ്രശ്നം, ഏത് മതക്കാരനല്ല, എങ്ങനെ ജീവിക്കുമെന്നതാണ് പ്രശ്നം “കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാന ആഭിജാത്യത്തിന്റെ നേർക്ക് കനൽക്കട്ട എറിഞ്ഞു കൊണ്ട് ടൈൽസ് ഇടുകയായിരുന്നു നിങ്ങൾ.അതിൽ ചവിട്ടി ഞങ്ങൾക്ക് പൊള്ളട്ടെ.. നിങ്ങളോട് ചെയ്തതിന് പകരമാവില്ല ആ നീറ്റൽ, എങ്കിലും ഒരു കേരള പിറവി ദിനത്തിൽ കേരളം എവിടം വരെയെത്തി എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ ഇടയാക്കിയതിന് അനിൽ രാധാകൃഷ്ണമേനോൻ നിങ്ങളോടും നന്ദിയുണ്ട്.
Post Your Comments