പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി
എത്തിയ നടൻ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടൻ
സിജു വില്‍സണ്‍. ഇത്തരത്തിലുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് സങ്കടം തോന്നിയെന്നും സംവിധായകന്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും സിജു വില്‍സണ്‍ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു തരാത്തതിന്റയെ പ്രതികരണം.
സിജു വില്‍സണ്‍ പ്രതികരിക്കുന്നു
“ആ വീഡിയോ കണ്ടിട്ട് ഭയങ്കര സങ്കടം തോന്നി. ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് ഒരു സംവിധായകന്‍ പറഞ്ഞു എന്നത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ വര്‍ക്ക് ചെയ്യുന്നത് എന്നതില്‍ ഭയങ്കരമായിട്ട് സങ്കടം തോന്നുകയാണ്. ഒരു കൂലിപ്പണിക്കാരനായിരുന്നു ബിനീഷ്. അയാള്‍ എത്ര കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് എത്തിയത്. ഞാനും സിനിമയില്‍ വരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംവിധായകനോട് ഞാനും ചാന്‍സ് ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ദേശീയ അവാര്‍ഡിലോ ഒന്നും കാര്യമില്ല. ഒരു സാമാന്യബോധം വേണം. അങ്ങനെ നോക്കുമ്പോള്‍ ബിനീഷ് ആണ് ഏറ്റവും വിദ്യാഭ്യാസവും വിവരവും മാന്യതയുമുള്ള വ്യക്തി. ബിനീഷ് കാണിച്ച ധൈര്യം അടിപൊളിയാണ്.”
Post Your Comments