
നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ രൂക്ഷ പ്രതികരണമാണ ഉയരുന്നത്. ഇപ്പോഴിതാ നടൻ സന്തോഷ് കീഴാറ്റൂര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ‘കേരള പിറവി ദിനത്തില്‍ സവര്‍ണ്ണ മേനോനോട് പുച്ഛം മാത്രമാണെന്ന്’ സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ബിനീഷിനോട് പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വേദിയിലെത്തിയ ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
സന്തോഷ് കീഴാറ്റൂരിന്റയെ ഫേസ്ബുക്ക് പോസ്റ്റ്…………..
കേരള പിറവി ദിനത്തിൽ
സവർണ്ണമേനോനോട്
പുച്ഛം…….
ജീവിക്കാൻ നടക്കുന്ന
ബിനീഷിനോട് സ്നേഹം
ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര
ഈങ്കളെ
കൊത്തിയാലും
ഒന്നല്ലെ ചോര
പിന്നെ
നാങ്കളും
ഈങ്കളും
തമ്മിൽ എന്താ വ്യത്യാസം…..
… #നടൻബിനീഷ്ബാസ്റ്റിന്റെകൂടെ #
Post Your Comments