GeneralLatest NewsMollywood

ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവൻ ഇതുപോലെ വിലയിരുത്തില്ല; മോശം കമന്റിട്ട യുവാവിനു നടിയുടെ മറുപടി

നേരത്തെയിട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു. കമന്റ ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല

നടിമാരുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി എത്തുന്നവരുടെ എണ്ണം സമൂഹ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുകയാണ്. എന്നാല്‍ പല താരങ്ങളും ഇതിനെതിരെ പ്രതികരിക്കാറില്ല. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് മോശം ഭാഷയിൽ പ്രതികരിച്ചയാളുടെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാൽ.

‘നേരത്തെയിട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു. കമന്റ ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല്യ, അതു കൊണ്ടു മാത്രം. ആരുടെയും ഭാവി കളയാനും, തിരിച്ചും അത് ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നു. (ആ നമ്പറിൽ ആരും വിളിച്ചു ഉപദ്രവിക്കില്ല എന്ന് വിശ്വസിക്കുന്നു.

പശ്ചാത്താപത്തെക്കാൾ വലുതായി ഒന്നുമില്ല്യ. അവനവന്റെ തെറ്റ് മനസിലാക്കി അതിൽ കുറ്റബോധം ഉണ്ടാകുന്നവർക്കു കൊടുക്കാനുള്ളതാണ് അവസരം. ഈ ചെയ്തത് ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവൻ ഇതുപോലെ വിലയിരുത്തില്ല എന്നും വിശ്വസിക്കുന്നു ?

കൂടെ നിന്ന് സപ്പോർട്ട് ചെയ്തവർക്കും ഇതൊരു അവസരമായി കണ്ടു എന്റെ ജോലിയെ അപമാനിച്ചവർക്കും എന്റെ വ്യക്ത്വത്തെ ചോദ്യം ചെയ്തവർക്കും നന്ദി. നാളെ എന്നെ ആരെങ്കിലും പീഡിപ്പിച്ചെന്ന് കേട്ടാൽ കൊടി പിടിക്കരുത്, മെഴുകുതിരി കത്തിക്കരുത്. കാരണം ഞാൻ അഭിനയത്രി ആണ് ജോലിയുടെ ഭാഗമായി ശരീരം പ്രദർശന വസ്തു ആക്കുന്നവളാണ്, അതുകൊണ്ടു എന്റെ സമ്മതമില്ലാതെ എന്നെ തൊടാനും പീഡിപ്പിക്കാനും എല്ലാ പീഡകർക്കും ഞരമ്പന്മാർക്കും ഈ കേരളത്തിൽ അവകാശമുണ്ട്, അധികാരമുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാർ ആളാവാൻ വേണ്ടി കൊടി പിടിച്ചാൽ അതെന്റെ ആത്മാവിന് അപമാനം ആകും. നന്ദി’ .– സ്ക്രീൻ ഷോട്ട് പങ്കുവച്ച് സാധിക കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button