CinemaGeneralLatest NewsMollywoodNEWS

ഡയലോഗ് ഇല്ലാതെ ഒറ്റസീനില്‍ പ്രത്യക്ഷപ്പെട്ടയാള്‍ മോഹന്‍ലാലിന്‍റെ വില്ലനായതിനു പിന്നില്‍!

ഡെന്നിസ് ജോസഫും, ഷിബു ചക്രവര്‍ത്തിയും, തമ്പി കണ്ണാന്തനവും സുരേഷ് ഗോപിയെ കണ്ടതോടെ രാജാവിന്റെ മകന്റെ എതിരാളിയായി സുരേഷ് ഗോപിയെ അവര്‍ തീരുമാനിക്കുകയായിരുന്നു

‘ടിപി ബാലഗോപാലന്‍ എംഎ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ആദ്യ ചിത്രമായി വിക്കിപീഡിയ രേഖപ്പെടുത്തുന്നതെങ്കിലും അതെ വര്‍ഷം തന്നെ പുറത്തിറങ്ങിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയ താരമാക്കുന്നത്.

‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തില്‍ ബാലനടനായി മലയാള സിനിമയിലെത്തിയ സുരേഷ് ഗോപിയുടെ ആദ്യ ചിത്രമായ ‘ടിപി ബാലഗോപാലന്‍ എംഎ’യ്ക്ക് മുന്‍പായി സുരേഷ് ഗോപി ഡയലോഗ് ഇല്ലാതെ ഒറ്റ സീനില്‍ പ്രത്യക്ഷപ്പെട്ട ഒരു സിനിമയുണ്ട്. നവോദയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്നത്.  ആ സിനിമയാണ് സുരേഷ് ഗോപിയെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രം ചെയ്യാന്‍ കാരണമാക്കിയത്. ഡെന്നിസ് ജോസഫും, ഷിബു ചക്രവര്‍ത്തിയും, തമ്പി കണ്ണാന്തനവും സുരേഷ് ഗോപിയെ കണ്ടതോടെ രാജാവിന്റെ മകന്റെ എതിരാളിയായി സുരേഷ് ഗോപിയെ അവര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ സുരേഷ് ഗോപിയെ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീം അവരുടെ ചിത്രങ്ങളിലെ നായകനായി തെരഞ്ഞെടുത്തപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ സ്റ്റാര്‍ പിറക്കുകയായിരുന്നു. ജോഷി, ഷാജി കൈലാസ്, കെ മധു തുടങ്ങിയ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ നിറഞ്ഞു നിന്ന സുരേഷ് ഗോപി മലയാള സിനിമയുടെ സൂപ്പര്‍ താര നിരയിലെ മൂന്നാമത്തെ കണ്ടെത്തലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button