CinemaGeneralLatest NewsMollywoodNEWS

‘മതമല്ല എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ വികാരധീനനായി ബിനീഷ് ബാസ്റ്റിൻ

‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. പരിപാടിയിലെ തന്നെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ നടൻ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. ‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്‍ പറഞ്ഞതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. ഇക്കാര്യം നടന്‍ ബിനീഷ് ബാസ്റ്റിന് മുന്നില്‍ വെച്ച സംഘാടക സമിതി പരിപാടിയില്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പ്രസംഗത്തിന് ശേഷം പങ്കെടുത്താല്‍ മതി എന്ന ആവശ്യം പറഞ്ഞു. ഇതിന് വിസ്സമ്മതിച്ച താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ബിനീഷിന്റെ വാക്കുകളിലേക്ക്…..

‘എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും ഇന്‍സല്‍ട്ടഡായ ദിവസമാണ് ഇന്ന്. എനിക്ക് 35 വയസ്സായി, എന്നെ ഗസ്റ്റായി വിളിച്ചിട്ട് വന്നതാണ്. ചെയര്‍മാന്‍ എന്നെ വിളിച്ചിട്ട് വന്നതാണ്. എന്റെ സ്വന്തം വണ്ടീല് വന്നതാണ്. ശരിക്കും ഒരു മണിക്കൂര്‍ മുന്നേ നിങ്ങളുടെ ചെയര്‍മാന്‍ എന്റെ റൂമില്‍ വന്ന് പറഞ്ഞ്. വേറെ ഗസ്റ്റായിട്ടുള്ളത് അനില്‍ ഏട്ടനാണുള്ളതെന്ന്. അനിലേട്ടന് സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചത് ഇഷ്ടായിട്ടില്ല, അവനോട് ഇങ്ങോട്ട് വരരുത്, അവനുണ്ടെങ്കില്‍ സ്റ്റേജിലേക്ക് കയറില്ല, അവന്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണെന്ന്. ഞാൻ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയിട്ടില്ല, എന്റെ ലൈഫിലെ ഏറ്റവും സങ്കടള്ള ദിവസമാണ്. ഇങ്ങനൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഒരു കൂലിപ്പണിക്കാരനാ. ടൈല്‍സ് പണിക്കാരനാണ്, പത്തമ്പത് പടങ്ങള്‍ ചെയ്തിട്ട്, വിജയ് സാറുടെ തെറിയിലൂടെ ഇത്തിരി സ്ഥാനകയറ്റം കിട്ടിയ ആളാണ്. ആദ്യായിട്ടല്ല കോളജ് ഡേക്ക് പോകുന്നത്. 220 ഓളം കോളജുകളില്‍ ഗസ്റ്റായി പോയിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.

ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനായത് കൊണ്ട് എഴുതി കൊണ്ടുവന്നിട്ടുണ്ട്, അത് വായിക്കാം

മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം
ഏത് മതക്കാരനാണെന്നല്ല പ്രശ്നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ അനില്‍ രാധാകൃഷ്ണ മേനോനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.  സംവിധയകന്റയെ ഫേസ്ബുക്ക് പേജിൽ വലിയ പ്രതിക്ഷേധമാണ് ആരാധകർ നടത്തുന്നത്. സംഭവത്തെക്കുറിച്ച് ബിനീഷിന്റെ സുഹൃത്തായ സച്ചിന്‍ ആന്റണിയും ബിനീഷിന്റെ പ്രസംഗ വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

കുറിപ്പിന്റയെ പൂർണരൂപം………………..

സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. നിങ്ങൾ ഇത് കാണണം.

 

shortlink

Related Articles

Post Your Comments


Back to top button