CinemaGeneralLatest NewsMollywoodNEWS

ബിനീഷ് ‘അമ്മ’യില്‍ അംഗമല്ല,; സംഭവത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് ഇടവേള ബാബു

മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് അമ്മയില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ അഭിനേതാക്കള്‍ക്കുള്ള മാനദണ്ഡം.

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ രൂക്ഷ പ്രതികരണമാണ ഉയരുന്നത്. എന്നാൽ സംഭവത്തില്‍ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു. വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ‘അമ്മ’യില്‍ അംഗമല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് അമ്മയില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ അഭിനേതാക്കള്‍ക്കുള്ള മാനദണ്ഡം. ഒരുലക്ഷം രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. ‘ഒരു അഭിനേതാവ് സിനിമയില്‍ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴേ അംഗത്വം നല്‍കാറുള്ളൂ. അംഗത്വഫീസായ ഒരു ലക്ഷം രൂപ കടം വാങ്ങി അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും അത് സിനിമയിലെ വരുമാനത്തില്‍ നിന്നു തന്നെ ആവണമെന്നുമാണ് ഞങ്ങളുടെ നിലപാടെന്നും ഇടവേള ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button