ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും കോളേജ് അധികൃതരും അധിക്ഷേപിച്ച സംഭവത്തിലാണ് ആദിലിന്റെ പ്രതികരണം. ബിനീഷിന്റെ കൂടെ സ്റ്റേജില്‍ തോളില്‍ കയ്യിട്ട് നില്ക്കാന് തനിക്കൊരു അവസരം ഉണ്ടാകട്ടെ എന്നാണ് ആദില്‍ കുറിച്ചിരിക്കുന്നത്. മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന സദസ്സില്‍ അത് സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആദിലിന്റയെ വാക്കുകൾ………………..
ടീമേ..നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽകയ്യിട്ട് നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ… മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത് സംഭവിക്കും…insha Allah… art by @doodle.muni PS- Caste, Professional hierarchy , Religion, Creed, Colour, Currency Classifications – until end of time
Post Your Comments