കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് യമുന. ജ്വാലയായി എന്ന പരമ്പരയിലെ ലിസിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന യമുനയുടെ യഥാര്‍ത്ഥ പേര് അരുണ എന്നാണു. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറഞ്ഞു നില്ക്കുന്ന യമുന തന്റെ ജീവിതത്തിലെ ചില വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.
സംവിധായകൻ എസ്.പി മഹേഷുമായുള്ള വിവാഹ മോചനത്തെ ക്കുറിച്ചാണ് താരം വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചത്. 2019 ൽ നിയമപരമായി ഇരുവരും വേർപിരിഞ്ഞു. എന്നാല്‍ 2016 മുതൽ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് യമുന പങ്കുവച്ചു.
”ആമി, ആഷ്മി എന്നീ രണ്ടു പെൺമക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ 9 – ആം ക്ലാസിലും ഇളയയാൾ 5 –ആം ക്ലാസിലും പഠിക്കുന്നു. രണ്ടു പെൺകുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോൾ. ഞാൻ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോൾ ഒരുപാട് വിമർശനങ്ങളുണ്ടായി. എന്റെയും ഭർത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച് നിൽക്കേണ്ട, ഒന്നിച്ച് നിന്നാൽ നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെ. പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷൻ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാൻ അത് ഓപ്പൺ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോൾ എന്റെ ലോകത്ത് എന്റെ മക്കൾ മാത്രമാണ്.”
Post Your Comments