BollywoodCinemaGeneralNEWS

റോമില്‍ പിറന്നാളാഘോഷിച്ച് ബോളിവുഡ് താരറാണി

20 വര്‍ഷമായി ഐശ്വര്യ ലോന്‍ജീന്‍ ബ്രാന്‍ഡിനൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട്.

ബോളിവുഡ് താരറാണി ഐശ്വര്യ റായിയുടെ പിറന്നാളാണ് ഇന്ന്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. എന്നാൽ ഇത്തവണത്തെ പിറന്നാളാഘോഷം ഐശ്വര്യ റോമിലാണ് ആഘോഷിക്കുന്നത്. അഭിഷേകും ആരാധ്യയുമൊക്കെഇതിനായി റോമിലേക്ക് പോയിരിക്കുകയാണ്.

46ാമത് പിറന്നാളാണ് താരം ആഘോഷിക്കുന്നത്. 20 വര്‍ഷമായി ഐശ്വര്യ ലോന്‍ജീന്‍ ബ്രാന്‍ഡിനൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മദിനത്തിന് ഭാര്യയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഗൗണില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഐശ്വര്യയുടെ ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ജന്മദിനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ വെക്കേഷന്‍ ആഘോഷിക്കാനുള്ള പ്ലാനിലാണ് അഭിഷേകും കുടുംബവും.

shortlink

Related Articles

Post Your Comments


Back to top button