
നിരവധി സിനിമകളില്‍ ക്യാമറമാനെന്ന നിലയില്‍ ശ്രദ്ധ നേടിയ വിപിന്‍ മോഹന്‍ മലയാളത്തില്‍ ഒരേയൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ദിലീപ് നായകനായ ‘പട്ടണത്തില്‍ സുന്ദരന്‍’ എന്ന സിനിമയാണ് വിപിന്‍ മോഹന്‍ ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം സംവിധാനം ചെയ്തത്. സിന്ധു രാജ് തിരക്കഥയെഴുതിയ തന്റെ ആദ്യ സിനിമാ സംവിധാനത്തെക്കുറിച്ച് വിപിന്‍ മോഹന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
‘പട്ടണത്തില്‍ സുന്ദരന്‍’ എന്ന ചിത്രത്തിന്റെ കഥ എനിക്ക് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി, ഞാന്‍ ഇത് എന്റെ അടുത്ത സുഹൃത്തായ ദിലീപിനോട് പറഞ്ഞു..ദിലീപിനും കഥ ഇഷ്ടമായി. സിനിമ ചെയ്യാമെന്ന് പറഞ്ഞു, അങ്ങനെ ഈ സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ സത്യന് അന്തിക്കാടിനെ വിളിച്ചു. പക്ഷെ സത്യന് പറഞ്ഞത് ഈ സിനിമ പുതിയ ഒരു സംവിധായകന് ചെയ്താല്‍ നന്നായിരിക്കുമെന്നാണ്. പിന്നീട് ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ സംവിധാനം ചെയ്യുന്ന വിധം എന്നിലേക്ക് വരികയായിരുന്നു, സത്യനോട് പറഞ്ഞപ്പോള്‍ സത്യനും പിന്തുണച്ചു. ‘പട്ടണത്തില്‍ സുന്ദരന്‍’ വലിയ ഒരു വിജയമായില്ല. അന്ന് സത്യന്റെ സിനിമയും റിലീസിന് ഉണ്ടായിരുന്നു. ‘മനസ്സിനക്കരെ’യും, ‘പട്ടണത്തില്‍ സുന്ദര’നും ഒരേ സമയമാണ് റിലീസ് ചെയതത്. ‘മനസ്സിനക്കരെ’ വലിയ ഒരു വിജയം നേടുകയും ചെയ്തു. സംവിധകനാകാന് സത്യന് എന്നെ പിന്തുണച്ചതിന് പിന്നില്‍ പിന്നീട് എന്നെ അദ്ദേഹത്തിന്റെ സിനിമകളിലെ ക്യാമറമാന് എന്ന നിലയില്‍ ഒഴിവാക്കാന്‍ ആയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം പിന്നീട് സത്യന്റെ സിനിമകളില്‍ ഞാന്‍ ക്യാമറ ചെയ്തിട്ടില്ല’. വിപിന്‍ മോഹന്‍ പറയുന്നു.
Post Your Comments