ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പെയിന്റിംഗ് കോപ്പിയടിച്ചെന്ന ആരോപണം.
താരം ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ഒരു പെയിന്റിംഗിനെതിരെയാണ് ആരോപണം ഉണ്ടായിരിക്കുന്നത്. കാൻസർ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയ്ന്റിങ്ങാണ് ഇത്. എന്നാൽ ഇതിനെതിര ഡയറ്റ് സബിയ എന്ന അക്കൗണ്ടിൽ നിന്നാണ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. പെയ്ന്റിങ്ങിന്റെ യാഥാർഥ ഉടമ താരമല്ലെന്നും. അയാൾക്ക് ഒരു കടപ്പാടും നൽകാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വിൽക്കുന്നത് മോശമാണെന്നും കമന്റിൽ പറയുന്നു.
സംഭവം ചർച്ച വിഷയമായപ്പോൾ വിമർശനത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തുകയായിരുന്നു. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിയ്ക്ക് ലഭിക്കുകയായിരുന്നുവെന്നും. തുടർന്ന് അത് പെയ്ന്റ് ചെയ്യാമെന്ന് വിചാരിക്കുകയായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി താൻ പെയ്ന്റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. അത് കാൻസർ രോഗികൾക്കായുള്ള ചാരിറ്റി പ്രവർത്തനത്തിനായി നൽകിയത് അഭിനന്ദിക്കേണ്ട കാര്യമാണ്.
കുട്ടികളെ സഹായിക്കാൻ വേണ്ടി മാത്രമാണ് താൻ ഇത് ചെയ്തത്. എന്റെ ഈ പ്രവർത്തി ഇഷ്ടമായില്ലെങ്കിൽ എന്നോട് ക്ഷമിക്കു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള എന്റെ ശ്രമമാണിത്. ഇത്തരത്തിലുള്ള പ്രവർത്തികൾ നിങ്ങൾ തുടർന്നോളു. നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു സണ്ണി കുറിച്ചു.
Post Your Comments