ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്കാരം സംവിധായകന് സക്കരിയയ്ക്ക്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രമാണ് സക്കരിയയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നവംബര്‍ മൂന്നിന്, മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ സമാപന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും അടങ്ങുന്നതാണ് മാക്ട സദാനന്ദ പുരസ്കാരം.
മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ‘മാക്ട സദാനന്ദ പുരസ്കാരം’ എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു പുതിയ പുരസ്കാരം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments