CinemaGeneralLatest NewsMollywoodNEWS

‘പശ്ചാത്താപത്തെക്കാൾ വലുതായി ഒന്നുമില്ല’ ; അശ്‌ളീല കമന്റ് ഇട്ടവന് പണി കൊടുത്ത് സാധിക വേണുഗോപാല്‍

ഞാൻ അഭിനയത്രി ആണ് ജോലിയുടെ ഭാഗമായി ശരീരം പ്രദർശന വസ്തു ആക്കുന്നവളാണ്

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യൽ മീഡിയൽ സജീവമായ താരം സാരിയണിഞ്ഞ് നിൽക്കുന്ന ചിത്രത്തിന് കീഴില്‍ മോശം കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ്. അതിന് മറുപടിയായി ഫേസ്ബുക്ക് കുറിപ്പും ഒപ്പം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെച്ചിരുന്നു.

എന്നാൽ താന്‍ പ്ലസ് ടു ആണെന്നും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാമോയെന്നും ചോദിച്ചായിരുന്നു പിന്നീട് വിമര്‍ശകനെത്തിയത്. ഇനി ചേച്ചിയെ ശല്യപ്പെടുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആദ്യത്തെ പോസ്റ്റ് സാധിക പിന്‍വലിച്ചത്.
.
കുറിപ്പിന്റയെ പൂർണരൂപം……………………

നേരത്തെയിട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു. കമെന്റ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല്യ. ആരുടെയും ഭാവി കളയാനും, തിരിച്ചും അത് ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നു. (ആ നമ്പറിൽ ആരും വിളിച്ചു ഉപദ്രവിക്കില്ല എന്ന് വിശ്വസിക്കുന്നു

പശ്ചാത്താപത്തെക്കാൾ വലുതായി ഒന്നുമില്ല്യ. അവനവന്റെ തെറ്റ് മനസിലാക്കി അതിൽ കുറ്റബോധം ഉണ്ടാകുന്നവർക്കു കൊടുക്കാനുള്ളതാണ് അവസരം. ഈ ചെയ്തത് ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവൻ ഇതുപോലെ വിലയിരുത്തില്ല എന്നും വിശ്വസിക്കുന്നു

കൂടെ നിന്ന് സപ്പോർട്ട് ചെയ്തവർക്കും ഇതൊരു അവസരമായി കണ്ടു എന്റെ ജോലിയെ അപമാനിച്ചവർക്കും എന്റെ വ്യക്ത്വത്തെ ചോദ്യം ചെയ്തവർക്കും നന്ദി.

നാളെ എന്നെ ആരെങ്കിലും പീഡിപ്പിച്ചെന്ന് കേട്ടാൽ കോടി പിടിക്കരുത് മെഴുകുതിരി കത്തിക്കരുത്,. കാരണം ഞാൻ അഭിനയത്രി ആണ് ജോലിയുടെ ഭാഗമായി ശരീരം പ്രദര്ശന വസ്തു ആക്കുന്നവളാണ് അതുകൊണ്ടു എന്റെ സമ്മതമില്ലാതെ എന്നെ തൊടാനും പീഡിപ്പിക്കാനും എല്ലാ പീഡകർക്കും ഞാരമ്പന്മാർക്കും ഈ കേരളത്തിൽ അവകാശമുണ്ട് അധികാരമുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാർ ആളാവാൻ വേണ്ടി കൊടി പിടിച്ചാൽ അതെന്റെ ആത്മാവിന് അപമാനം ആകും

shortlink

Related Articles

Post Your Comments


Back to top button