CinemaGeneralLatest NewsMollywoodNEWS

11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അത് നടന്നു, ഇനി ധൈര്യത്തോടെ വീട്ടിലേക്ക് വിളിക്കാം ; സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും താന്‍ കടപ്പെട്ടിരിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. അസുഖത്തിന് മുന്നില്‍ പതറാതെ സധൈര്യം നേരിടുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ മംമ്ത ഇപ്പോഴിതാ കൊച്ചിയിലെ തന്റയെ വീടിന്റെ ഗൃഹപ്രവേശനം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്.

ഗൃഹപ്രവേശന ചടങ്ങിനിടയിലെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ലെന്നും ഏത്തരമൊരു വിഷമ സാഹചര്യത്തെ താനും അഭിമുഖീകരിച്ചിരുന്നതായും താരം പറയുന്നു. തന്റെ പ്രോപ്പര്‍ട്ടിയും സമാനമായ അവസ്ഥ നേരിട്ടിരുന്നു. നിരവധി പേര്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടമായപ്പോള്‍ അത് തന്നെയായിരിക്കു തന്നെ കാത്തിരിക്കുന്നതെന്നതായിരുന്നു ആശങ്ക.

 

 

View this post on Instagram

 

During a time of so much distress with properties being demolished in Kochi (so ridiculous and unfair) & this very property @dlfriversidekochi being on the verge of having the same fate, I am just so grateful to the forces and the universe for making this finally possible for me. This is the first and only apartment I invested in Cochin back in 2008 at the beginning of my career and we have waited 11 long years to get it and finally do our housewarming. I thank everyone who have helped us make this possible. Now I can finally say… ? ‘Friends .. Welcome Home’ ????? Well..Come, but Right now the party is BYOC (bring your own chair) to sit on ? Love, Light & a Very Happy Diwali to all of you ❤️ #housewarming #cochin #home #nomorerent #family #diwali #dlf #waterview #kerala

A post shared by Mamta Mohandas (@mamtamohan) on

ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും താന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയിലെ തുടക്കകാലത്ത് 2008 ല്‍ കൊച്ചിയില്‍ ആദ്യമായി സ്വന്തമാക്കിയ അപ്പാര്‍ട്ട്‌മെന്റാണിത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന്റെ ഗൃഹപ്രവേശനം നടത്തുന്നത്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇനി ധൈര്യത്തോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും താരം വീഡിയോയിൽ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button