വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ നായകനാക്കിയുള്ള രണ്ടു സിനിമകളാണ് ഡെന്നിസ് ജോസഫ് നിര്‍മ്മാതാവുമായി സംസാരിച്ചത്. ഒന്ന് പൊന്‍കുന്നം വര്‍ക്കിയുടെ വേലി എന്ന നോവലിന്റെ ചലച്ചിത്രവിഷ്കാരമായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രം, മറ്റൊന്ന് ഷിബു ചക്രവര്‍ത്തി രചന നിര്‍വഹിച്ച ‘അഥര്‍വ്വം’. ഡെന്നിസ് ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഷിബു ചക്രവര്‍ത്തി ‘അഥര്‍വ്വം’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഈ രണ്ടു മമ്മൂട്ടി സിനിമകളും നിര്‍മ്മാതാവിന് മുന്നില്‍ വെച്ചപ്പോള്‍ അന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ഈരാളി ബാലന്‍ ‘അഥര്‍വ്വം’ എന്ന ചിത്രമായിരുന്നു തെരഞ്ഞെടുത്തത്. ‘കോട്ടയം കുഞ്ഞച്ചന്‍’ ചെയ്താല്‍ തനിക്ക് കുറച്ചു കാശ് കിട്ടുമെങ്കിലും, നല്ല സിനിമ എന്ന പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് ‘അഥര്‍വ്വം’ ചെയ്യുമ്പോഴാണ് എന്നായിരുന്നു ഡെന്നിസ് ജോസഫിനോടുള്ള നിര്‍മ്മാതാവിന്റെ കമന്റ്.
‘നെല്ലി’ല്‍ ജയഭാരതി ചെയ്തത് പോലെ ‘പൊന്നി’യില്‍ ലക്ഷ്മി ചെയ്തത് പോലെ ഇതിലെ കാട് നിവാസിയായ നായിക കഥാപാത്രത്തിന് അന്നത്തെ പ്രമുഖ നടിമാരെല്ലാം ഇങ്ങോട്ട് വിളിച്ച് ഈ സിനിമ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ചിത്രത്തിന്റെ സംവിധായകനായ ഡെന്നിസ് ജോസഫ് അതില്‍ നിന്നൊക്കെ മാറി ചിന്തിച്ചു. അന്നത്തെ ഗ്ലാമറസ് നായികയായ സില്‍ക്ക് സ്മിതയെ കൊണ്ട് ഈ വേഷം ചെയ്യിപ്പിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ച ഡെന്നിസ് ജോസഫ് സില്‍ക്ക് സ്മിതയ്ക്ക് തന്നെ അഥര്‍വ്വത്തിലെ നായിക വേഷം നല്‍കുകയായിരുന്നു.
Post Your Comments